E വേസ്റ്റുകള്‍ ..അഥവാ ഇലക്ട്രോണിക്സ് മാലിന്യങ്ങള്‍ ...
നമ്മളില്‍ അധികം ആളുകള്‍ക്കും കേട്ട് അത്ര സുപരിചിതം അല്ലാത്ത ,അല്ലെങ്കില്‍ കേട്ടവര്‍ വേണ്ടത്ര പ്രാധാന്യം
കൊടുക്കാത്ത ഒന്നാണ് E വേസ്റ്റുകള്‍ ..അഥവാ ഇലക്ട്രോണിക്സ് മാലിന്യങ്ങള്‍ .ആദ്യമായി കേള്‍ക്കുന്നവര്‍ക്ക്
വേണ്ടി , ഉപയോഗശൂന്യമായ എല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളും E വേസ്റ്റുകളില്‍ പെടും .ഉദാ :പഴയ
ടി .വി ,വി .സി .ആര്‍ ,കമ്പ്യുട്ടര്‍ ,മൊബൈല്‍ഫോണ്‍ ,കാല്‍കുലേറ്റര്‍ ,റിമോട്ട് തുടങ്ങി ചെറുതും വലുതുമായ
എല്ലാ ഉപയോഗ്യമല്ലാത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഈ വിഭാഗത്തില്‍ പെടും .
ഇനി ഇവ എങ്ങനെയാണ് മനുഷ്യനും ,മറ്റു ജീവജാലങ്ങള്‍ക്കും ദോഷമാവുക ? ഇലക്ട്രോണിക്സ് ഘടകവസ്തുക്കളായ
ഡയോഡുകള്‍ ,റസിസ്റ്റര്‍,കപ്പാസിറ്റര്‍ ,ഐ .സി ചിപ്പുകള്‍ തുടങ്ങിയ ഒരു നിശ്ചിത പ്രിന്‍റഡ് സര്‍ക്യൂട്ട് ബോര്‍ഡില്‍
ഉറപ്പിച്ചും പരസ്പരം ബന്ധിപ്പിച്ചും നിര്‍ത്തുന്നത് ലെഡ് അഥവാ ഈയ്യം ഉപയോഗിച്ചാണ് .ഇവയിലെ രാസ വസ്തുക്കള്‍ ശരീരത്തില്‍ അകപ്പെട്ടാല്‍ ഗുരുതര ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവയാണ് .
ഇത്തരത്തില്‍ ഉപയോഗശൂന്യമായവ അലക്ഷ്യമായി വലിച്ചെറിയുന്നത് മൂലം ഇത്തരം ബോര്‍ഡുകളില്‍ അടങ്ങിയിട്ടുള്ള ലെഡ് ,മറ്റുവിഷാംശങ്ങള്‍ മണ്ണിലും ജലത്തിലും ലയിച്ചു ചേരുന്നു .ലെഡ് നേരിട്ട് നമ്മുടെ ശരീരത്തില്‍ എത്തിച്ചേരിലെങ്കിലും അവയിലെ അതീവ ഗുരുതര വിഷവസ്തുവാണ് മണ്ണിലൂടെയും,
ജലത്തിലൂടെയും നമ്മുടെ ഉള്ളില്‍ എത്തിച്ചേരുന്നത് .ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളും,ഗര്‍ഭിണിയായ സ്ത്രീകളുടെ ഉള്ളില്‍ ചെന്നാല്‍ നവജാത ശിശുക്കളില്‍ ബുദ്ധി മാന്ദ്യത്തിനും വരെ ഇവ കാരണമായേക്കാം .
അതിനാലാണ് അമേരിക്ക പോലുള്ള വന്‍കിട സാമ്രാജ്യത്വ രാജ്യങ്ങള്‍ മൂന്നാംകിട രാജ്യങ്ങളിലേക്ക് ടണ്‍ കണക്കിന്
ഈ വേസ്റ്റുകള്‍ കയറ്റിവിടുന്നത് .നമ്മുടെ കൊച്ചിയിലും എത്തി ഇത്തരത്തില്‍ ചില കണ്ടെയ്‌നറുകള്‍.ശക്തമായ
എതിര്‍പ്പിനെ തുടര്‍ന്ന് അവ ഇവിടെ ഇറക്കാതെ തിരിച്ചു വിടുകയായിരുന്നു .
ഓര്‍ക്കുക ! നാം അലക്ഷ്യമായി വലിച്ചെറിയുന്ന ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ ഭാവി തലമുറയെ ഗുരുതര
ഭവിഷ്യത്തിലേക്ക് തള്ളിവിട്ടേക്കാം .നമ്മുടെ പൂര്‍വികര്‍ കാത്തുസൂക്ഷിച്ചു നമുക്ക് പകര്‍ന്നു നല്‍കിയ ശുദ്ധ വായുവും , ശുദ്ധ ജലവും ,മണ്ണും ഒരുപരിധിവരെ മാലിന്യങ്ങള്‍ കലരാതെ വരും തലമുറക്ക് കൂടി കരുതി
വെക്കേണ്ട ചുമതല നമുക്കുണ്ട് .ലോകത്തില്‍ ആകമാനം പ്രതി വര്‍ഷം പുറം തള്ളുന്ന ഈ വേസ്റ്റുകള്‍ ടണ്‍ കണക്കിന് വരും .ഇവ ഉയര്‍ത്തി വിടുന്ന പാരിസ്ഥിക പ്രശ്നങ്ങള്‍ വേറയും.ഹിരോഷിമയിലെ ,നാഗസാക്കിയിലെ
എന്തിനു നമ്മുടെ ഭോപ്പാല്‍ ദുരന്തത്തിന്‍റെ കെടുതികള്‍ പോലും വഷങ്ങള്‍ക്ക് ശേഷവും ഇപ്പോഴും അനുഭവിക്കുക
യല്ലേ മനുഷ്യരാശി ..അതുപോലെ രോഗാതുരമായ ഒരു തലമുറ നമുക്ക് വേണോ ..? ഒരു നിമിഷം ചിന്തിക്കൂ ...
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പാടെ ഒഴിവാക്കാന്‍ നമുക്ക് ആവില്ല .എന്നാലും ഉപയോഗ ശൂന്യമായവയുടെ
ശാസ്ത്രീയ സംസ്കരണത്തെപ്പറ്റി ചിന്തിച്ചുകൂടെ നമുക്ക് ..? ആരോഗ്യപരമായ ചര്‍ച്ചകള്‍ ഉയര്‍ത്തി വിടുക ...
സസ്നേഹം ശശി ശ്രീരാഗം ...