പഴയ കാല കെ ആന്‍ഡ് കെ ഒരു ഓര്‍മ്മ:
1985 കാലഘട്ടം .മലയാള സിനിമയില്‍ പ്രതിസന്ധി എന്നത് ആദ്യം ആയി അരങ്ങു വാഴുന്നു .മലയാള സിനിമയെ പിടിച്ചു കുലുക്കാന്‍ പോന്ന ഒരു ചിത്രം , അതിനു വേണ്ടി അന്നത്തെ സംവിധായക വൃത്തം തലപുകഞ്ഞ് അലയുന്ന കാലം . ഒരു കലാഹൃദയം തന്‍റെ സ്വന്തം തിരക്കഥയുമായി ഒരു സംവിധായകനെ കാണുന്നു .
ഒരു മൃദുല ഹൃദയനും കലാകാരനും ആയ വോര്‍ക്ശോപ് മുതലാളി തന്റെ ആത്മകഥയും ആയി അപ്രിയദര്‍ശനന്‍ എന്ന സംവിധായകനെ കണ്ടു എന്ന് പറയുന്നതാകും ശരി . ഒരു വര്‍ക്ക് ഷാപ്പ് മുതലാളിയുടെ ഗദ്ഗദങ്ങള്‍ / അഥവാ തോന്നിയവാസങ്ങള്‍ എന്നോ മറ്റോ വിമര്‍ശക വൃത്തം ഇതിനെ വിളിക്കാതിരിക്കാന്‍ , കഥ : ശ്രീനിവാസന്‍ എന്ന് തിരുത്തി.
ഈ ചിത്രത്തില്‍ പ്രണയം അന്നത്തെ കാലഘട്ടത്തില്‍ എത്ര കുഴപ്പം പിടിച്ച കുന്ത്രാണ്ടം ആണെന്നു നമുക്കു മുന്നില്‍ തുറന്നു കാട്ടാന്‍ മനോഹരന്‍ ചേട്ടന്‍ മടി കാട്ടിയില്ല . 85 കാലഘട്ടത്തില്‍ അരങ്ങു വാണിരുന്ന തൊഴില്‍ അറിയായ്മ എന്നാ അവസ്ഥയെ ചിത്രീകരിക്കാന്‍ ഈ വര്‍ക്ക് ഷാപ്പിനു കഴിഞ്ഞു . ഒരു കാറിന്‍റെ ഡോര്‍ അടയുന്നില്ല എന്ന കുറ്റം കാറിന്‍റെ ബോണറ്റ് വരെ വെട്ടിപ്പൊളിക്കാന്‍ ഇട വരുത്തും എന്നാ മഹത്തായ സന്ദേശം മനോഹരന്‍ അണ്ണന്‍ നമുക്ക് കൈമാറി എന്നത് അഭിലഷണീയം തന്നെ . സാഹിത്യത്തിന്‍റെ അതിപ്രസരം ഇല്ലാതെ തന്നെ തന്‍റെ വോര്‍ക്ശോപ്പിലെ കസ്റ്റമേഴ്‌സിനോടു നഷ്ടപരിഹാരം കൊടുക്കാനുള്ള പണത്തിനു കടം പറയുന്നത് മറക്കാന്‍ ആകാത്ത രംഗങ്ങള്‍ ആണ് .
വിമര്‍ശനം : അന്നത്തെ കാലഘട്ടത്തിലെ ' തൊഴി 'ഇല്ലായ്മയെ ചോദ്യം ചെയ്യുന്ന വിധം ഇതില്‍ മനോഹരന്‍ എന്നാ കഥാപാത്രം തൊഴി വാങ്ങികൂട്ടി എന്നത് വിമര്‍ശകവൃത്തങ്ങളില്‍ അസ്വസ്ഥത ഉളവാക്കി,എന്നിരിക്കിലും തിയറ്ററുകളില്‍ അഭൌമമായ വരവേല്‍പ്പ് ആയിരുന്നു മനോഹരനും പണിക്കാര്‍ക്കും ലഭിച്ചത് .
മനോഹരന്‍ മുതലാളി മുതലാളിത്വ സമൂഹത്തിനു തന്നെ ഒരു അപമാനം ആണെന്ന് പോലും അന്നത്തെ വിമര്‍ശകര്‍ പറയുക ഉണ്ടായി .
ഈ ക്ലാസ്സിക് ചിത്രം നിങ്ങള്‍ക്കും സ്വന്തമാക്കണ്ടേ ? വെറുതെ ഇന്നത്തെ കെ ആന്‍ഡ് കെ യിലെ പണിക്കാരന്‍ ആണെന്നും പറഞ്ഞു സ്പെയര്‍പാര്‍ട്സ് അടിച്ചു മാറ്റി അതും വിറ്റ് നടന്നാല്‍ മതിയോ ?
ഈ ചിത്രത്തിന്റെ ഒരു ഫയല്‍ അണ്ണന്‍റെ സ്നേഹോപഹാരം ആയി ലഭിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ
http://www.filestube.com/473e5b2e66ecb37703e9/go.html
(ഈ ലേഖനം എഴുതാന്‍ പ്രചോദനവും ശക്തിയും തന്ന അണ്ണാ ,ആ ശമ്പളം കൂടെ തന്നിരുന്നെങ്കില്‍ ..) കടപ്പാട് : രാജീവ് നായര്‍

No comments:
Post a Comment