Search This Blog

K & K A U T O M O B I L E S P r o p r i e t o r M a n o h a r a n K & K A U T O M O B I L E S P r o p r i e t o r M a n o h a r a nP r o p r i e t o r M a n o h a r a n K & K A U T O M O B I L E S P r o p r i e t o r M a n o h a r a n K & K A U T O M O B I L E S

Monday, 10 October 2011

വിജ്ഞാനത്തിന്‍റെ വഴിത്താരകള്‍

എന്‍റെ  ഒരു ചെറിയ കഥ: വിജ്ഞാനത്തിന്റെ വഴിത്താരകള്‍ 


ഒരു ഗ്രാമത്തില്‍ അക്ഷര വിദ്യാഭ്യാസം പോലും ഇല്ലാത്ത ഒരു കര്‍ഷകനും മകന്‍ സുന്ദരനും താമസിച്ചിരുന്നു,സുന്ദരന്‍ പഠിക്കാന്‍ മിടുക്കന്‍ ആയിരുന്നു സ്കൂളിലും കോളേജിലും പഠിത്തത്തില്‍ അവന്‍ മുന്പന്തിയില്‍ ആയിരുന്നു,പഠിക്കാന്‍ ഉള്ള അവന്റെ താല്പര്യം കണ്ട് ആ പാവം അച്ഛന്‍ തനിക്കുള്ളതെല്ലാം വിറ്റും പോരാത്തതിന് കടം വാങ്ങിയും അവനെ അമേരിക്കയില്‍ ഉപരി പഠനത്തിന് വിട്ടു,അവന്‍ അവിടെ നിന്നും സ്ക്കോളര്‍ഷിപ്പോടു കൂടി പാസ് ആയി,അതോടെ അവനു താന്‍ വലിയ ബുദ്ധിജീവി ആണെന്ന അഹങ്കാരം വന്നു ,എനിക്ക് എല്ലാത്തിനെ പറ്റിയും അറിയാം എനിക്ക് അറിയാത്തത് ആയി ഈ ലോകത്ത് ഒന്നുമില്ല എന്ന് തോന്നാന്‍ തുടങ്ങി,അവന്‍ അവന്റെ അഞ്ചു വര്‍ഷത്തെ അമേരിക്കയിലെ പഠനം കഴിഞ്ഞു തിരിച്ച് അവന്റെ സ്വന്തം ഗ്രാമത്തില്‍ എത്തി,വര്‍ഷങ്ങള്‍ക്കു ശേഷം മകനെ കണ്ടതില്‍ ആ പാവം കര്‍ഷകന് വളരെ സന്തോഷം ആയി,അദ്ദേഹം പറഞ്ഞു മോനെ നിന്നെ കണ്ടതില്‍ എനിക്ക് വളരെ സന്തോഷം ആയി,നമുക്ക് ഇന്ന് വനത്തില്‍ ഒരു യാത്ര പോകാം,അത് മകനും സന്തോഷം ആയി ,അങ്ങനെ അവര്‍ രണ്ടാളും വനത്തിലേക്ക് യാത്ര തിരിച്ചു,വനത്തിലെ കാഴ്ചകള്‍ കണ്ട് സമയം പോയതറിഞ്ഞില്ല,നേരം ഇരുട്ടി,അപ്പോള്‍ അച്ഛന്‍ പറഞ്ഞു മോനെ നമുക്ക് നമ്മുടെ കയ്യിലുള്ള വസ്തുക്കള്‍ കൊണ്ട് ഒരു കൂടാരം ഉണ്ടാക്കി ഇന്ന് ഇവിടെ കൂടാം എന്നിട്ട് നേരം വെളുത്തിട്ട് വീട്ടില്‍ പോകാം,മകനും സമ്മതിച്ചു അവര്‍ രണ്ടാളും കൂടി വേഗം ഒരു കൂടാരം ഉണ്ടാക്കി അതില്‍ കിടന്നുറങ്ങി,പാതി രാത്രി ആയപ്പോള്‍ അച്ഛന്‍ മകനെ വിളിച്ചു
അച്ഛന്‍ :മോനെ മുകളിലേക്ക് നോക്ക് നീ എന്താണ് കാണുന്നത്.....?
സുന്ദരന്‍ :ഹായ് നല്ല തെളിഞ്ഞ സുന്ദരമായ ആകാശം,അച്ഛാ ഇന്ന് ചന്ദ്രനെ കാണാന്‍ നല്ല ഭംഗി ഉണ്ടല്ലേ ...
അച്ഛന്‍ :സുന്ദരാ നീ വേറൊന്നും കാണുന്നില്ലേ......?
സുന്ദരന്‍ :ഇന്ന് വളരെ അധികം നക്ഷത്രങ്ങളെയും കാണാന്‍ ഉണ്ട് അച്ഛാ...
അച്ഛന്‍ :നീ വേറൊന്നും കാണുന്നില്ലേ .....?
സുന്ദരന്‍ :എന്റെ നഗ്ന നേത്രങ്ങള്‍ കൊണ്ട് വേറൊന്നും കാണാന്‍ ഇല്ല,പിന്നെ ശാസ്ത്രീയമായി പറയുക ആണെങ്കില്‍ അതിനു അപ്പുറത്ത് വിവിധ ഗ്രഹങ്ങളും സൌരമണ്ഡലവും ഉല്ക്കകളും നമ്മള്‍ മനുഷ്യര്‍ അയച്ച ഉപഗ്രഹങ്ങളും അങ്ങിനെ പലതും ഉണ്ടാവും .....
ഇത് കേട്ട ആ അച്ഛന്‍ സുന്ദരന്റെ സുന്ദരന്‍ ചന്തിക്ക് ഒറ്റ ചവിട്ടു,സുന്ദരന്‍ വേദന കൊണ്ട് പുളഞ്ഞു .....
സുന്ദരന്‍ :അച്ഛാ എന്തിനാ എന്നെ ചവിട്ടിയേ....?
അച്ഛന്‍ :എടാ കഴുതേ, മണ്ടന്‍ കുണാപ്പീ #@%&**$%#@ രാത്രിയില്‍ നമ്മടെ കൂടാരം ആരോ അടിച്ചോണ്ട് പോയെടാ,അത് ചോദിച്ചപ്പോ നീ ഇരുന്നു ആകാശത്തിനെ പറ്റി കഥാപ്രസംഗം നടത്തുന്നു......,ഈശ്വരാ ഒരു പ്രായോഗിക ബുദ്ധിയും ഇല്ലാത്ത ഈ കഴുതയെ ആണല്ലോ ഞാന്‍ സകലതും വിറ്റുപെറുക്കി അമേരിക്കയില്‍ പഠിക്കാന്‍ വിട്ടത്..!!!!!!!!!!

No comments:

Post a Comment